ഇൻസ്​റ്റഗ്രാമിലൂടെ പ്രണയിച്ച യുവതിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി പിടിയിൽ

ഉ​ദു​മ: ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ച ബേ​ക്ക​ൽ സ്വ​ദേ​ശി​നി​യെ പ​ള​നി​യി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ.

കൊ​ല്ലം ഇ​ര​വി​പു​ര​ത്തെ വി​ഷ്ണു​വി​നെ​യാ​ണ്​ (23) ബേ​ക്ക​ൽ സി.​ഐ എ. ​അ​നി​ൽ​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​മ്പ​തു​കാ​രി​യും വി​ഷ്ണു​വും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ര​ണ്ടു​പേ​രും ഒ​ളി​ച്ചോ​ടു​ക​യും ചെ​യ്തു.

ഇ​തു​സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നി​ടെ യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും കേ​സു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു​ശേ​ഷം യു​വ​തി വി​ഷ്ണു​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട യു​വ​തി വി​ഷ്ണു​വി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ഷ്ണു ത​ന്നെ ത​മി​ഴ്നാ​ട്ടി​ലെ പ​ള​നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി അ​വി​ട​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ​വെ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും തു​ട​ർ​ന്ന് കൈ​യൊ​ഴി​ഞ്ഞു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

Tags:    
News Summary - love affair through Instagram and molested; Kollam native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.