Posted On
date_range Updated On
date_range അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന് ലോട്ടറി മോഷ്ടിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന് ലോട്ടറി മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയ ിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശി സുനിലാണ് പിടിയിലായത്.
കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അന്ധനായ ലോട്ടറി വിൽപനക്കാരനിൽ നിന്ന് സുനിൽ ലോട്ടറി മോഷ്ടിക്കുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.