Posted On
date_range Updated On
date_range അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറികൾ ദേശീയ പാതയിൽ തടഞ്ഞിട്ടു
പാപ്പിനിശേരി: ലോറി ഓണേഴ്‌സ് വെൽഫേർ അസോസിയേഷന്റെ നേതൃത്വത്തിൽ ജനവരി 30-മുതൽ തുടങ്ങിയ ലോറി പണി മുടക്കം ചരക്ക് നീക്കത്തെ സാരമായി ബാധിച്ചു.തിങ്കളാഴ്ച രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാപ്പിനിശേരി ദേശീയപാതയിൽ നൂറ് കണക്കിന് ലോറികൾ തടഞ്ഞിട്ടു. തടഞ്ഞ എല്ലാ ലോറികളും അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കൊണ്ട് പോകുന്നവയായിരുന്നു. ലോറികൾ വളപട്ടണം ടൗൺ, കാട്ടാമ്പള്ളി റോഡ് എന്നിവിടങ്ങളിലും സമരാനുകൂലികൾ തടഞ്ഞു.
ഇൻഷൂറൻസ് പ്രീമിയം നിരക്ക് കുത്തനെ ഉയർത്തിയതിനെതിരേയും പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിനെതിരേയുമാണ് പ്രധാനമായും സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.