തിരുവല്ല-കായംകുളം സംസ്ഥാന പാതയിലുണ്ടായ ലോറി അപകടം

പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് മൈദ കയറ്റിവന്ന ലോറി

തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ പാലത്തിന്‍റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തിലായിരുന്നു അപകടം.

മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല ഭാഗത്തു നിന്നെത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.

സമീപവാസികളും പുളിക്കീഴ് പൊലീസും ചേർന്ന് കാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Lorry overturns into ravine after breaking bridge railing in Thiruvalla-Kayamkulam State Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.