ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ടോറസ് ലോറി തട്ടി ഇലക്ട്രിക് ലൈനിലേക്ക് ക്രോസ് ബാർ മറിഞ്ഞു വീണ നിലയിൽ

ലോറി തട്ടി റെയിൽവേ ക്രോസ് ബാർ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ വീണു

പരപ്പനങ്ങാടി: മലപ്പുറം ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ടോറസ് ലോറി തട്ടി ക്രോസ് ബാർ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ വീണു. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഇതേത്തുടർന്ന് ഗതാഗതം അൽപനേരം മുടങ്ങി.

ഹൈടെൻഷൻ വൈദ്യുതി പ്രവഹിക്കുന്ന റെയിൽവേ ഇലക്ട്രിക് ലൈനിലേക്കാണ് ക്രോസ് ബാർ വീണത്. വലിയ അപകടം ഉണ്ടാകാതെ ഒഴിവായി.

ഹാർബർ നിർമാണത്തിന് കല്ല് ഇറക്കി വരുന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. 

News Summary - lorry hit the railway cross bar and fell on the high-tension power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.