തമിഴ്നാട്-കർണാടക അതിർത്തിയിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

ബംഗളൂരു: തമിഴ്നാട്-കർണാടക അതിർത്തിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. തലശേരി സ്വദേശികളായ ഡോ. വി. രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം, കാർ ഡ്രൈവർ അടൂർ സ്വദേശി ബൈജു എബ്രഹാം എന്നിവരാണ് മരിച്ചത്. ബംഗളൂരു ആർ.ടി നഗറിൽ സ്ഥിര താമസക്കാരാണിവർ. പാലക്കാട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു കാറിലെ സംഘം. 

പുലർച്ചെ നാലിന് കൃഷ്ണഗിരിക്ക് ജില്ലയിലെ സോളഗിരിക്കടുത്ത് കൊല്ലപ്പള്ളിയിലായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ച് മൂവരും മരിച്ചു. അമിത വേഗതയിൽ വന്ന ലോറി കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം. 

ഡോ. വി. രാമചന്ദ്രനും ഗൈനക്കോളജിസ്റ്റായ ഡോ. അംബുജവും ആർ.ടി നഗറിൽ വർഷങ്ങളായി ക്ലിനിക് നടത്തി വരികയായിരുന്നു. മൃതദേഹങ്ങൾ ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - Lorry Hit Car in Tamilnadu-Karnataka Border: Malayalees Died -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.