കൊച്ചി: തമിഴ്നാട്ടിൽനിന്ന് മുട്ടയുമായി എത്തി മടങ്ങിയ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. േമയ് മൂന്നിന് രാവിലെ ആറിനാണ് തമിഴ്നാട്ടിലെ നാമക്കലിൽനിന്ന് കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ടവ്യാപാര കേന്ദ്രത്തിൽ ലോഡുമായി എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയശേഷം മേയ് നാലിന് തിരികെ പോയി.
തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്പോസ്റ്റിൽവെച്ച് എടുത്ത സാമ്പിൾ ഫലം പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ടുപേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.