Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കത്തി നശിച്ചു
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിനു സമീപം ചരക്കു ലോറി കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് 600 ചാക്ക് സിമൻറുമായി പോകുകയായിരുന്നു ലോറി.
ലോറിയിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ലോറി വശത്തേക്ക് നിർത്തുകയായിരുന്നു. കൽപറ്റയിൽ നിന്നും രണ്ടു അഗ്നിശമന സേന യൂനിറ്റുകൾ എത്തിയാണ് തീ അണച്ചത്. ലോറി പൂർണമായും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.