Posted On
date_range Updated On
date_range കൊരട്ടി ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം
തൃശൂർ: കൊരട്ടി ദേശീയപാതയിൽ രണ്ടു ലോറികൾ കൂട്ടിയിടിച്ച് അപകടം. കന്യാകുമാരിയിൽ ഒാക്സിജൻ ഇറക്കിയ ശേഷം ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ട്രാഫിക് തെറ്റിച്ച് വൺവേയിലൂടെ കയറിവന്ന ലോറിയാണ് മറ്റൊരു ലോറിയിൽ ഇടിച്ചത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഒറ്റവരിയിലൂടെയാണ് വാഹനം കടത്തിവിട്ടിരുന്നത്. റോഡിൽ നിന്ന് ലോറി വശത്തേക്ക് മാറ്റാനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.