ദുരിതാശ്വാനിധി ദുർവിനിയോഗം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹരജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തക്ക് മുന്നിൽ ഹരജി. മുൻ കേരള സർവ്വകലാശാല സിൻഡികേറ്റ് അംഗവും പൊതുപ്രവർത്തകനുമായ ആർ.എസ്​ ശശികുമാറാണ്​ ഹരജി നൽകിയിരിക്കുന്നത്​. മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടമാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്.

എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയ​​​​െൻറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, ചെങ്ങന്നൂർ എം.എൽ.എ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങളായ കാർ വായ്പയും സ്വർണ്ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും, സി.പി.എം പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പോലീസുകാര​​​​െൻറ കുടുംമ്പത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കാബിനറ്റ് തീരുമാനപ്രകാരമാണ് നൽകിയത്. മന്ത്രി സഭയിൽ അജണ്ടക്ക് പുറമേ എടുത്ത മേൽപ്പടി തീരുമാനങ്ങൾ അഴിമതിയും അനീതിയും സ്വജനപക്ഷപാത മാണെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിക്കുന്ന വ്യവസ്ഥകൾ ലംഘിച്ച് ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് . ഇന്ന് ഫയലിൽ സ്വീകരിച്ച ഹരജി തുടർ അന്വേഷണത്തിനും തുടർവാദങ്ങൾക്കുമായി സെപ്​തംബർ 27 ലേക്ക് പോസ്റ്റ് ചെയ്തു കൊണ്ട് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാകോസ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു

Tags:    
News Summary - Lokayuktha Plea- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.