തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, ചാലക്കുടി ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എൻ.എസ്.കെ ഉമേഷ് റാന്‍ഡമൈസേഷന്‍ നടത്തി.
ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് ഓർഡർ സോഫ്റ്റ്‌വെയർ മുഖേന ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജെ. മോബി, ഹുസൂർ ശിരസ്‌തദാർ അനിൽ കുമാർ മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.