തെരഞ്ഞെടുപ്പ് വിജയത്തിൽ കൊൽക്കത്തയിൽ ആഹ്ലാദ പ്രകടനം നടത്തുന്ന ബി.ജെ.പി പ്രവർത്തകർ

അ​പ്ര​മാ​ദി​ത്വ​മു​റ​പ്പി​ച്ച് ബി.​ജെ.​പി; ത​ക​ർ​ന്ന​ടി​ഞ്ഞ് പ്ര​തി​പ​ക്ഷം

ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ബി.​ജെ.​പി​ക്ക് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​പ്ര​മാ​ദി​ത്വ​മു​റ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​യി അ​ഞ്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. കേ​​ന്ദ്ര ഭ​ര​ണ​ത്തി​ന്റെ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യു​മി​റ​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ പി​ടി​ച്ച​ട​ക്കി​യ ബി.​ജെ.​പി അ​സ​മി​ലും പു​തു​ച്ചേ​രി​യി​ലും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​ന്നു​; മൂ​ന്ന് സീ​റ്റു​ക​ൾ പി​ടി​ച്ച് കേ​ര​ള​ത്തി​ൽ ക​ട​ന്നു​ക​യ​റുകയും ചെയ്തു.

ഒ​ന്നി​ന് പി​റ​കെ ഒ​ന്നെ​ന്ന ക​ണ​ക്കെ ഒ​ഡി​ഷ​യും ബി​ഹാ​റും ക​ഴി​ഞ്ഞ് പ​ശ്ചി​മ ബം​ഗാ​ളും പി​ടി​ച്ച് കി​ഴ​ക്കേ ഇ​ന്ത്യ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി ഉ​ത്ത​രേ​ന്ത്യ​ൻ പാ​ർ​ട്ടി​യെ​ന്ന ചാ​പ്പ പൂ​ർ​ണ​മാ​യും മാ​യ്ച്ചു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും കോ​ട​തി​ക​ളും ന​ൽ​കി​യ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും സേ​ന​ക​ളു​ടെ​യും ബ​ല​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത ബം​ഗാ​ൾ ര​ണ്ട് പ​തി​റ്റാ​ണ്ട് എ​ങ്കി​ലും ക​ഴി​യാ​തെ ഒ​ര​ു രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്ന​താ​ണ് ആ ​സം​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം പ​റ​യു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് സി.​പി.​എ​മ്മും അ​വ​രി​ൽ​നി​ന്ന് തൃ​ണ​മൂ​ൽ​ കോ​ൺ​ഗ്ര​സും ബം​ഗാ​ൾ പി​ടി​ച്ച​തി​ന്റെ നാ​ൾ​വ​ഴി നോ​ക്കി​യാ​ൽ ഇ​ത​റി​യാം. ത​ങ്ങ​ളു​ടെ സീ​റ്റി​ന്റെ നാ​ലി​ലൊ​ന്നി​ലേ​ക്ക് കോ​ൺ​ഗ്ര​സി​​നെ ചു​രു​ട്ടി​​ക്കെ​ട്ടി അ​സ​മി​ൽ ബി.​ജെ.​പി പ്ര​തി​പ​ക്ഷ​ത്തെ അ​പ്ര​സ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു.

ത​ക​ർ​ന്ന​ടി​ഞ്ഞ​ത് ‘ഇ​ൻ​ഡ്യ’ ക​ക്ഷി​ക​ൾ

മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ര​ണ്ട് മു​ഖ്യ ഘ​ട​ക​ക​ക്ഷി​ക​ളാ​യ ഡി.​എം.​കെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ത​മി​ഴ്നാ​ട്ടി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ ​മ​റ്റൊ​രു പ്ര​ധാ​ന പ​ങ്കാ​ളി​യാ​യ സി.​പി.​എം കേ​ര​ള​ത്തി​ലും ദ​യ​നീ​യ​മാ​യ പ​ത​ന​മേ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ത​ക​ർ​ച്ച​ക്കു​കൂ​ടി വ​ഴി​വെ​ക്കു​ന്ന​താ​ണ് ഈ ​അ​ഞ്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ. ബി.​ജെ.​പി​യു​ടെ കൈ​യി​ൽ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളാ​കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​എം.​സി അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല, ബം​ഗാ​ളി​ൽ നേ​ടി​യ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തി​ലൂ​ടെ അ​തി​നു​മു​മ്പേ രാ​ജ്യ​സ​ഭ​യി​ലും ബി.​ജെ.​പി അ​പ്ര​മാ​ദി​ത്വം ​നേ​ടും. ഇ​ത് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ടി.​എം.​സി​യി​ലെ പ​ല നേ​താ​ക്ക​ളും ബി.​ജെ.​പി​യി​ലേ​ക്ക് മ​റു​ക​ണ്ടം ചാ​ടു​ക​യും ചെ​യ്യും. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ വെ​ച്ച് വേ​ട്ട​യാ​ടു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളെ​കൂ​ടി വെ​ച്ച് പൂ​ട്ടു​ന്ന​തോ​ടെ മ​മ​ത ബാ​ന​ർ​ജി​യും അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​കും. വോ​ട്ടെ​ണ്ണി തീ​രും​മു​മ്പേ മ​മ​ത​യു​ടെ ഓ​ഫി​സും വീ​ടും കേ​ന്ദ്ര​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ട്ടു​ണ്ട്.

ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്റെ ഏ​റ്റ​വും വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​യ ഡി.​എം.​കെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഡി.​എം.​കെ​യു​ടെ പ​ത​നം മു​ൻ​കൂ​ട്ടി​ക്ക​ണ്ട ത​മി​ഴ്നാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​ജ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് ശ്ര​മി​ച്ച​താ​യി​രു​ന്നു. ഫ​ലം വ​ന്ന​തോ​ടെ അ​ത്ത​ര​​മൊ​രു സ​ഖ്യ​സാ​ധ്യ​ത തേ​ടി കോ​ൺ​​ഗ്ര​സ് നേ​താ​ക്ക​ൾ വീ​ണ്ടു​മി​റ​ങ്ങി​യ​തോ​ടെ ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ് ബ​ന്ധ​മു​ല​യും. ഡി.​എം.​കെ​യെ കൈ​വി​ടി​ല്ലെ​ന്ന് പ​റ​യു​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ​ത​ന്നെ ഒ​ര​ു​വി​ഭാ​ഗം വി​ജ​യ​ു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് വാ​ദി​ക്കു​ന്ന​വ​രാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്.

കേരളത്തിലും ‘തോൽവി’

കേരളത്തിൽ 2016ൽ ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവംകൊണ്ട് നേമത്ത് തുറന്ന അക്കൗണ്ട് 2021ൽ പൂട്ടിയിടത്തുനിന്നാണ് അഞ്ച് വർഷം കഴിഞ്ഞ് മൂന്ന് എം.എൽ.എമാരെ സൃഷ്ടിച്ച് തങ്ങളെ എഴുതിത്തള്ളാൻ വരട്ടെ എന്ന് ബി.ജെ.പി കാണിച്ചുതന്നിരിക്കുന്നത്. സി.പി.എം-ബി.ജെ.പി ഡീലി​ന്റെ ഗുണഫലം ബി.ജെ.പിക്ക് ലഭിച്ച കേരളത്തിൽ ബംഗാളിൽ മുമ്പ് ചെയ്തപോലെ സി.പി.എമ്മിന്റെ ഹിന്ദുവോട്ടുകൾ ആകർഷിക്കാൻ ബി​.ജെ.പി പണിയെടുക്കും. മൃദ​ുഹിന്ദുത്വത്തിന് അണികളെ പാകപ്പെടുത്തിയ സി.പി.എമ്മിന് അവർ ബി.ജെ.പിയെ പുൽകുന്നത് പ്രതിരോധിക്കാനാവില്ല. കേരളത്തിൽ തകർന്ന സി.പി.എമ്മിനെ ഏതുനിലക്കായിരിക്കും ദേശീയതലത്തിൽ കോൺഗ്രസ് പരിഗണിക്കുകയെന്നതും ഇൻഡ്യ സഖ്യത്തിന്റെ ഭാവി നിർണയിക്കും.  

Tags:    
News Summary - BJP claims innocence; Opposition slams it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.