വയനാട് പൊഴുതന പഞ്ചായത്തിലെ വലിയപാറ സ്‌കൂളിൽ വോട്ടുയന്ത്രം കേടായതിനെ തുടർന്ന് വൈകിയും തുടരുന്ന പോളിങ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാകുക. വൈകീട്ട് 7.45 മണി വരെ 70.03 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്.
പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് ആരംഭത്തിൽ തന്നെ ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. അതേസമയം, പോളിങ് വേഗത കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നു. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിലായി ഏഴ് പേർ കുഴഞ്ഞുവീണ് മരിച്ചു.
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസർകോട്-73.84
രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് പൂർത്തിയായത്. ഏഴ് ഘട്ടമായുള്ള വോട്ടെടുപ്പിന് പിന്നാലെ ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.