വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച്​ പേർ അറസ്​റ്റിൽ

കൊടുങ്ങല്ലുർ: വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പളളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ അഞ്ച് പേരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ആളുകൾ പോലീസിൻ്റെ പിടിയിലാകുന്നത്. എറിയാട് യു ബസാർ പുളിപറമ്പിൽ  അഫ്​സൽ, മാന്തുരുത്തിൽ  ഷംസുദ്ധീൻ, നെട്ടൂക്കാരൻ മുഹമ്മദാലി, പുളിപറമ്പിൽ മക്കാർ, പുളി പറമ്പിൽ  അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - lockdown violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.