നിയന്ത്രണങ്ങൾ അവഗണിച്ച്​ യോഗം നടത്താൻ ശ്രമം

പൊഴുതന: കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച്​ രണ്ട്​ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭരണകക്ഷിയുടെ യോഗം സംഘടിപ്പിക്കാൻ ശ്രമം നടത്തിയെന്ന്​ ആരോപണം. പൊഴുതന പഞ്ചായത്തിലെ അത്തിമൂല കമ്യൂണിറ്റി ഹാളിൽ യോഗം ചേരാനാണ്​ 30ഓളം പേർ ഞായറാഴ്​ച എത്തിയത്. പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അവർ ഒഴിഞ്ഞു പോയി. ചിലർ അറിയിച്ചതിനെ തുടർന്ന് വൈത്തിരി പൊലീസ്​ സ്​ഥലത്തെത്തി.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സി.പി.എം യോഗം നടത്താൻ അത്തിമൂല കമ്യൂണിറ്റി ഹാളിൽ എത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാർഥികൾ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന കമ്യൂണിറ്റി ഹാളാണിത്​. ഇവിടെ പാർട്ടി യോഗം നടത്താൻ ശ്രമിച്ചവർക്കെതിരെ ​െപാലീസ്​ കേസടുക്കണമെന്ന്​ പൊഴുതന പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി. ഉസ്​മാൻ, കൺവീനർ സുനീഷ് തോമസ്​ എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - lockdown violation in athimoola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.