മട്ടാഞ്ചേരി: കോവിഡ് രോഗ ഭീതിയിൽ കൊച്ചി നഗരസഭയിലെ ഏട്ടാം ഡിവിഷൻ പനയപ്പിള്ളി വീണ്ടും അടച്ചുപൂട്ടി. മൂന്ന് മാസത്തിനകം രണ്ടാം തവണയാണ് ഡിവിഷൻ അടച്ചുപൂട്ടുന്നത്.
ഏപ്രിൽ 23ന് ഹോട്ട് സ്പോട്ടായി അടച്ചുപൂട്ടിയ ഡിവിഷൻ ഇപ്പോൾ കണ്ടെയ്ൻമെൻറ് സോണായാണ് അടച്ചുപൂട്ടിയത്. നഗരസഭയുടെ ജനസാന്ദ്രതയേറിയ ഡിവിഷനുകളിലൊന്നാണ് പനയപ്പിള്ളി.സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം നടന്നത് ഈ ഡിവിഷനിലായിരുന്നു.
മാർച്ച് 28ന് യാക്കൂബ് സേട്ട് മരിച്ചതിനെ തുടർന്ന് ഏപ്രിൽ 23മുതൽ 30 വരെയാണ് ഡിവിഷൻ ആദ്യം അടച്ചുപൂട്ടിയത്. പാണ്ടിക്കുടി സ്വദേശിയായ 26കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഞായറാഴ്ച വീണ്ടും പൂട്ടിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച എറണാകുളത്തെ വ്യാപാരിയായ യൂസഫ് സൈഫുദ്ദീൻ എന്ന തോപ്പുംപടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് നഗരസഭയുടെ 11ാം ഡിവിഷൻ തോപ്പുംപടി അടച്ചു പൂട്ടിയിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ നിന്നെത്തിയ യുവാവിെൻറ സമ്പർക്കം കാരണം നഗരസഭയുടെ 27ാം ഡിവിഷൻ വെളി അടച്ചു പൂട്ടിയിരുന്നുവെങ്കിലും വെള്ളിയാഴ്ച രാത്രി തുറന്നു നൽകി. മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് തൊട്ടു സമീപത്തെ പനയപ്പിള്ളി ഡിവിഷൻ അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.