സംസ്ഥാനത്ത്​ ലോക്​ഡൗൺ ജൂൺ ഒമ്പത്​ വരെ നീട്ടും; മലപ്പുറത്തെ ട്രിപ്പ്​ൾ ലോക്​ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിലവിലുള്ള ലോക്​ഡൗൺ നിയന്ത്രണങ്ങൾ ജൂൺ ഒമ്പത്​ വരെ നീട്ടാൻ ഉന്നതതല യോഗത്തിൽ ധാരണയായി. വൈകീട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. മലപ്പുറത്തെ ട്രിപ്പ്​ൾ ലോക്​ഡൗൺ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ലോക്​ഡൗൺ നീട്ടിയാലും ചില ഇളവുകൾ അനുവദിച്ചേക്കും. ചെറുകിട വ്യവസായങ്ങൾക്ക്​ പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നാണ്​ വിവരം​. കയർ, കശുവണ്ടി വ്യവസായങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിക്കും. 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും വാർത്തകളുണ്ട്​.

സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസം 22,318 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 16 ശതമാനമാണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തിൽ താഴ്​ന്നതിന്​ ശേഷം മാത്രം ലോക്​ഡൗണിൽ ഇളവ്​ നൽകിയാൽ മതിയെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ ശിപാർശ. ഇതുകൂടി പരിഗണിച്ചാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Lockdown may be extended in the state; Announcement today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.