ലോക്​ഡൗൺ ഇളവ്​; കടയിൽ പോകുന്നതിന്​ മൂന്ന്​ നിബന്ധനകൾ

തിരുവനന്തപുരം: കടകൾക്ക്​ രാവിലെ ഏഴ്​ മുതൽ ഒമ്പതുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതാണ്​ പുതിയ ഇളവുകളിലെ ശ്ര​ദ്ധേയമായ തീരുമാനം. ഇളവുകൾ പ്രഖ്യാപിച്ചതിന്​ പിന്നാലെ ചില നിബന്ധനകളും മന്ത്രി അവതരിപ്പിച്ചു. അവ ഇതാണ്​:

  • കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കണം പ്രവേശനം. ഇത്​ സംബന്ധിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളും സംയുക്തമായി യോഗം നടത്തണം
  • കടകൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ്​ വാക്​സിനെങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ ഫലം ലഭിച്ച​വരോ ആയിരിക്കണം. അതല്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ കോവിഡ്​ ബാധിച്ച്​ രോഗമുക്​രായവരായിരിക്കുന്നതാണ്​ അഭികാമ്യം.
  • ഇതിനോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നൽകാനാണ്​ ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 
Tags:    
News Summary - Lockdown exemption; Three conditions for going to the shope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.