ലോക്ഡൗൺ ലംഘിച്ച് ശുചീകരണത്തിന്​  എം.പി; പൊലീസ് മടക്കി അയച്ചു

കൊ​ല്ലം: ഞാ​യ​റാ​ഴ്ച​ത്തെ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ലം​ഘി​ച്ച് ശു​ചീ​ക​ര​ണ​ത്തി​നെ​ത്തി​യ എം.​പി​യെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും പൊ​ലീ​സ് ഇ​ട​പെ​ട്ട് മ​ട​ക്കി​യ​യ​ച്ചു. ചി​ന്ന​ക്ക​ട​യി​ലും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സി​െൻറ റോ​ഡ് ശു​ചീ​ക​ര​ണ പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി എ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് ഇ​ട​പെ​ട്ട് മ​ട​ക്കി​യ​യ​ച്ച​ത്. 
സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ദി​ന​ത്തി​ൽ ഒ​രു​പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് മ​ട​ക്കി​യ​യ​ച്ച​ത്.

ചി​ന്ന​ക്ക​ട​യി​ൽ ഇൗ​സ്​​റ്റ്​ പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് മു​ൻ​വ​ശ​ത്തെ​ത്തി. ഇ​വി​ടെ കൊ​ല്ലം വെ​സ്​​റ്റ്​ സി.​ഐ എ​ത്തി ത​ട​ഞ്ഞു. പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സി.​പി.​എം ത​രം താ​ഴ്ന്ന രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് എം.​പി പ്ര​തി​ക​രി​ച്ചു.ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണ കാ​ര്യ​ത്തി​ൽ നി​ഷ്ക്രി​യ​ത്വം കാ​ട്ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചി​ന്ന​ക്ക​ട​യി​ലും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നെ​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം അ​സം​ബ്ലി പ്ര​സി​ഡ​ൻ​റ് എ.​എ​സ്. ശ​ര​ത് മോ​ഹ​ന​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, അ​നു​താ​ജ്, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ് വി​ഷ്ണു വി​ജ​യ​ൻ, കൗ​ശി​ക് എം. ​ദാ​സ്, ഒ.​ബി. രാ​ജേ​ഷ് എ​ന്നി​വ​രും എം.​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Lockdown cleaning-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.