സെലിനക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ല, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും -സെലീനയുടെ പിതാവ്

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമിന്റെ ഭാര്യ സലീനയാണ് (42) പാമ്പു കടിയേറ്റ് മരിച്ചത്. സെലിനക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് പിതാവ് സമീറിന്റെ പരാതി പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും.

ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച വൈകിട്ടാണ് സെലിനക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിക്കാനാകാത്തതോടെ ആന്റി വെനം നല്‍കാനായില്ല. രക്തപരിശോന ഫലത്തിനായി കാത്തിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ സെലീന കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഡോക്ടേടറോ നഴ്‌സസോ തിരിഞ്ഞു നോക്കിയില്ലെന്നാണ് പിതാവ് സമീറിന്റെ പരാതി. പാമ്പു കടിയേറ്റ് ചികിത്സ നല്‍കുന്നതിലും വീഴ്ചവരുത്തിയെന്നും ആരോപണമുയർന്നിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ആശുപത്രി ആര്‍.എം.എ ഡോ. ശ്രീപ്രസാദിന്റെ വിശദീകരണം.

എന്നാല്‍ ആർ.എം.എയുടെ വിശദികരണം തള്ളുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ പാമ്പ് കടിച്ചതിന്റെ അടയാളവും ശരീരത്തില്‍ കടുംനീല നിറവുമുണ്ടായിരുന്നു. ഇതോടെയാണ് ചികിത്സാപ്പിഴവെന്ന ആരോപണം കുടുംബം ആവര്‍ത്തിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ കഴിയുന്ന മുറക്ക് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags:    
News Summary - Celina's father says she was not given the necessary treatment, will complain to the Chief Minister and Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.