ലോക്​ഡൗൺ ലംഘിച്ച്​ ജനം: കണ്ണൂരിൽ പൊലീസ് കടുത്ത നടപടികളിലേക്ക്

കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കില ും ചൊവ്വാഴ്ച രാവിലെ മുതിൽ ജനങ്ങൾ പുറത്തിറങ്ങി. ഇതോടെ കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നു. കണ്ണൂർ നഗരത്തിൽ ഉ ത്തരമേഖല ഐ.ജി അശോക് യാദവി​​െൻറ നേതൃത്വത്തി​​െൻറ പരിേശാധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ നഗരങ്ങളിലേക് കുന്ന പ്രധാന റോഡുകളെല്ലാം അടച്ചു. കോവിഡ് ബാധിത പ്രദേശങ്ങളിൽ കർശന പരിശോധന ഏർെപ്പടുത്തിയിട്ടുണ്ട്.

ന്യൂമ ാഹിയിൽ ലോക്​ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്കരിക്കാനെത്തിയ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. എല്ലാ പൊലീസ് അതിർത്തികളും അടക്കാൻ തുടങ്ങി. നേരത്തെ റെഡ്, ഓറഞ്ച് സോണുകളിൽ ചെറുറോഡുകൾ വരെ പൊലീസ് അടച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം ഉത്തരമേഖല ഐ.ജി അശോക് യാദവി​​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചൊവ്വാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. തളിപ്പറമ്പ് സബ് ഡിവിഷനിൽ നവനീത് ശർമ, കണ്ണൂരിൽ യതീഷ് ചന്ദ്ര, ഇരിട്ടി, തലശ്ശേരി മേഖലയിൽ അരവിന്ദ് കുമാർ എന്നിങ്ങനെ മൂന്ന് എസ്.പിമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കാസർകോട് മാതൃകയിലുള്ള കർശന നിയന്ത്രണമാണ് നടപ്പാക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ ഏറ്റെടുക്കും. മരുന്നുകൾ വാങ്ങാൻപോലും ആളുകൾ പുറത്തിറങ്ങരുത്. മരുന്നിനായി തദ്ദേശസ്ഥാപനങ്ങളെ ബന്ധപ്പെടണം. ആവശ്യസാധനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കോൾ സ​​െൻററുകളെ സമീപിക്കാം. കടകൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് പ്രവർത്തിക്കുക. മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യഘട്ടത്തിൽ മാത്രമേ ആശുപത്രി യാത്ര അനുവദിക്കൂ.

സംസ്ഥാനത്തെ മറ്റുചില ജില്ലകളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും ചിലയിടങ്ങളില്‍ തിങ്കളാഴ്ച വ്യാപകമായി ആളുകള്‍ പുറത്തിറങ്ങുന്ന നിലയുണ്ടായിരുന്നു. ചൊവ്വാഴ്ചയും ഇത് തുടർന്നതോടെയാണ് നടപടികൾ കർശനമാക്കിയത്. മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും എല്ലാ റോഡുകളിലും ബാരിക്കേഡ് െവച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. എല്ലാ റോഡുകളിലും പൊലീസ് പിക്കറ്റ് ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - lock down violation in kannur; police to strict action -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.