വയനാട്ടിൽ വീണ്ടും കടുവ; പുൽപ്പള്ളിയിൽ കടുവയെ കണ്ടതായി നാട്ടുകാർ

വയനാട്: പുൽപ്പള്ളി കേളക്കവലയിലും കടുവയെ കണ്ടതായി നാട്ടുകാർ. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി. എസ് ദിലീപ് കുമാറിൻ്റെ കൃഷിയിടത്തിൽ വൈകിട്ടോടെയാണ് കടുവയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചു.

അതേസമയം, കടുവാ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ നാലിടങ്ങളിൽ നാളെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതൽ 48 മണിക്കൂറാണ് കർഫ്യൂ. 

Tags:    
News Summary - Locals said they saw a tiger in Pulpalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.