തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി കൊണ്ടുവന്ന ബിൽ അഞ്ച് മിനിറ്റിൽ പാസാക്കി നിയമസഭ. ചർക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടും എന്നായിരുന്നു അജണ്ട. എന്നാൽ, സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന വ്യവസ്ഥ സ്പീക്കറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കിയാണ് ബിൽ അംഗീകരിച്ചത്. ഇത് അത്യപൂർവമാണ്. ചര്ച്ചയില്ലാത്തതിനെതിരെ പ്രതിപക്ഷം മിണ്ടിയതുമില്ല.
പിന്നീട് പുറത്തിറങ്ങിയാണ് പ്രതിഷേധം പ്രതിപക്ഷം അറിയിച്ചത്. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടുപോകാം. ബാർ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം അരങ്ങേറുന്നതിനിടെയാണ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. വാർഡ് വിഭജനത്തിനായി 2020ൽ ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. പിന്നീട് നിയമസഭ ബില്‍ പാസാക്കി. പിന്നാലെ കോവിഡ് വന്നതോടെ നടപടി തുടങ്ങാനായില്ല. ഒടുവിൽ പ്രത്യേക ഓർഡിനൻസ് ഇറക്കി വാർഡ് വിഭജനം ഒഴിവാക്കുകയായിരുന്നു.
അന്നത്തെ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ ബിൽ. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ, അടുത്തിടെ വാർഡ് വിഭജനം നടന്ന മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ1999 ഇടത്ത് ഓരോ വാർഡ് വീതമാണ് പുതുതായി വരുക. അതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അധ്യക്ഷനായ കമീഷന് രൂപവത്കരിക്കും. അതില്‍ നാല് വകുപ്പുകളുടെ സെക്രട്ടറിമാരും ഉണ്ടാകും. 2011 ലെ ജനസംഖ്യാനുപാതികമായി വാർഡ് വിഭജിച്ച ശേഷം പരാതികള്‍ കമീഷന് കേള്‍ക്കും. അതിനു ശേഷമായിരിക്കും വാർഡ് വിഭജനം. പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ഇവർക്ക് ഓണറേറിയം നല്കാന് ഏതാണ്ട് അഞ്ചുവർഷത്തേക്ക് 67 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.
തിരുവനന്തപുരം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് വിടാതെ പാസാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ. ഷംസീറിന് അദ്ദേഹം കത്ത് നല്കി.
സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. അതു ബോധപൂര്‍വം ഇല്ലാതാക്കുന്ന നടപടിയാണ് തിങ്കളാഴ്ച ഉണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.