Posted On
date_range Updated On
date_range യൂജിൻ യൂസഫ് ഈ യാത്ര മറക്കില്ല
മാനന്തവാടി: ഈ വിമാനയാത്ര ഒരിക്കലും മറക്കില്ലെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മാനന്തവാടി വരടിമൂല അനുഗ്രഹം മൻസിലിൽ പുളിക്കത്തൊടി യൂജിൻ യൂസഫ്. റൺവേയിൽ പ്രവേശിച്ച വിമാനം നിമിഷങ്ങൾ കൊണ്ടാണ് തകർന്നത്. 20 മിനിറ്റുനേരം പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ഒടുവിൽ എമർജൻസി വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. എന്നാൽ, മനസ്സനുവദിക്കാത്തതിനാൽ തിരിച്ചുകയറി രണ്ട് കുടുംബത്തെ രക്ഷപ്പെടുത്തി. ഇതിൽ സന്തോഷം തോന്നുന്നതായും ഭീതിക്കിടയിലും യൂജിൻ പറഞ്ഞു. സൃഹുത്തുക്കൾ എത്തിച്ച വാഹനത്തിൽ പി.പി.ഇ കിറ്റ് ധരിച്ചാണ് വീട്ടിൽ എത്തിയത്. നിലവിൽ ക്വാറൻറീനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.