നിയാസ്, മുഹമ്മദ് അമ്രാസ്
ബാവലി: ബാവലി എക്സൈസ് ചെക്ക് പോസ്റ്റില്‍ 54.39 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയിലായി. മാട്ടൂല്‍ വാടിക്കല്‍ കടവ് റോഡ് എ.ആര് മന്‍സില്‍ വീട്ടില്‍ ടി.വി. നിയാസ് (30), ഇട്ടപുരത്ത് വീട്ടില്‍ ഇ. മുഹമ്മദ് അമ്രാസ് ( 24) എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റും ടീമും എക്സൈസ് ഇന്റലിജന്‍സ് ടീമുംഅറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിയ എം.ഡി.എം.എ ആണ് കണ്ടെത്തിയത്. നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52 .34 ഗ്രാം എം.ഡി .എം.എ യും ഇയാളുടെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.എൻ 3402 നമ്പറിലുള്ള സ്വിഫറ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 2.05 ഗ്രാം എം.ഡി.എം.എ യും എക്സൈസ് പാര്‍ട്ടി കണ്ടെത്തി.
കാറും മൂന്ന് മൊബൈല്‍ ഫോണും ഒരു ഐ പാഡും കണ്ടെടുത്തു. എക്സൈസ് പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ കെ. ജോണി, കെ.കെ. അജയ്യ കുമാര്‍, ഇ. അനൂപ്, എ.സി. പ്രജീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ്, പി.കെ. ചന്ദ്രന്, ഇ.വി. ശിവന്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.