Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മീനങ്ങാടി: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി.
കണ്ണൂര്‍ കാടാച്ചേരി വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍ (24)നെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 113.57 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടിയിൽ പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.