തോക്കും തിരകളുമായി നാടുകാണിയിൽ പിടിയിലായ ദേവാലഹട്ടി സ്വദേശികൾ പൊലീസുകാർക്കൊപ്പം
ദേവാല: പുതിയ നാടൻ തോക്കും വെടിയുണ്ടകളുമായി വന്യജീവി വേട്ട സംഘത്തിലെ രണ്ടുപേർ പിടിയിൽ. ദേവാല ഹട്ടി പ്രദേശത്തെ മണി (53), ശശികുമാർ (39) എന്നിവരാണ് നാടുകാണി ചെക്പോസ്റ്റിൽ ദേവാല പൊലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശം വെടിയുണ്ടയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ വീട്ടിൽ ഒളിപ്പിച്ച പുത്തൻ നാടൻ തോക്കും ആറു ബുള്ളറ്റുകളും പിടിച്ചെടുത്തത്. തോക്കുകൾ വിറ്റ ആളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.