വ​ന്യ​മൃ​ഗ ശ​ല്യം: കി​സാ​ൻ സ​ഭ ഡി.​എ​ഫ്.​ഒ ഓ​ഫി​സ് മാ​ർ​ച്ച്‌

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ക്കു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ സു​ൽ​ത്താ​ൻ ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ഇ​ര​യാ​വു​ക​യാ​ണ് ക​ർ​ഷ​ക​ർ. വ​കേ​രി അ​ട​ക്ക​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​മ്പോ​ൾ ഒ​രു വി​ഭാ​ഗം വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത കി​സാ​ൻ സ​ഭ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​എം. ജോ​യി പ​റ​ഞ്ഞു.

പെ​രു​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക, പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്ന കാ​ടും നാ​ടും വേ​ർ​തി​രി​ക്കു​ക എ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നാ​ശന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന പ​ന്നി​ക​ളെ ഭ​ക്ഷ്യ​വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മാ​ർ​ച്ചി​ൽ ഉ​ന്ന​യി​ച്ചു. ടി.​സി. ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. സു​ധീ​ഷ്, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, എ.​എം. ജോ​യ്, സ​ജി വ​ർ​ഗീ​സ്, കെ.​പി. അ​സൈ​നാ​ർ, എ​ൻ. ഫാ​രി​സ്, എം.​എം. ജോ​ർ​ജ്, കെ.​എം. ബാ​ബു, പി.​കെ. രാ​ജ​പ്പ​ൻ, വി.​എ​ൻ. ബി​ജു, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, പി.​ജി. സോ​മ​നാ​ഥ​ൻ, എ.​എ. സു​ധാ​ക​ര​ൻ, കെ.​ജി. ത​ങ്ക​പ്പ​ൻ, ല​തി​ക ജി. ​നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ന​ന്ത​വാ​ടി: കി​സാ​ൻ​സ​ഭ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഡി.​എ​ഫ്.​ഒ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ശ​ശി​ധ​ര​ൻ, ആ​ലി തി​രു​വാ​ൾ, കെ.​പി. വി​ജ​യ​ൻ, ശ​ശി പ​യ്യാ​നി​ക്ക​ൽ, ശോ​ഭ രാ​ജ​ൻ, നി​ഖി​ൽ പ​ത്മ​നാ​ഭ​ൻ, കെ. ​സ​ജീ​വ​ൻ, പി. ​നാ​ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല്‍പ​റ്റ: കി​സാ​ന്‍ സ​ഭ ക​ല്‍പ​റ്റ ഡി.​എ​ഫ്.​ഒ ഓ​ഫി​സ് മാ​ര്‍ച്ച് ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​അ​മ്പി​ ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​ടി.​യു.​സി ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​സ്. സ്റ്റാ​ലി​ന്‍, വി. ​യൂ​സ​ഫ്, എം.​വി. ബാ​ബു, അ​ഷ​റ​ഫ് ത​യ്യി​ല്‍, എ. ​കൃ​ഷ്ണ​കു​മാ​ര്‍, ദി​നേ​ശ് മാ​സ്റ്റ​ര്‍, എം. ​സൗ​മ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജോ​സ​ഫ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - wild life menace; kisan sabha held march to DFO office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.