മൂപ്പൈനാട് കടച്ചിക്കുന്നിലെത്തിയ കാട്ടാനകളെ വനംവകുപ്പ് തുരത്തിയോടിക്കുന്നു
മൂപ്പൈനാട്: ഏറെ നേരത്തെ ആശങ്കക്കൊടുവിൽ കടച്ചിക്കുന്ന് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പ്രദേശത്തിറങ്ങിയ മൂന്ന് ആനകളെ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ആർ.ആർ.ടി സംഘത്തിന്റെ സഹായത്തോടെ ആനകളെ പാടിവയലിനടുത്ത വനത്തിലേക്ക് തുരത്തി.
കടച്ചിക്കുന്ന് പ്രദേശം നിരന്തരമായി കാട്ടാനകളെത്തുന്ന മേഖലയാണ്. ജനവാസ മേഖലയിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ബഡേരി സെക്ഷനിൽപെട്ട വനപാലകർ സ്ഥലത്തെത്തി മേപ്പാടി റേഞ്ചിലെ വനം വകുപ്പ് ധൃത കർമ സേനാംഗങ്ങളുടെ
സഹായത്തോടെ ആനകളെ തുരത്താനുള്ള നീക്കമാരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും സൈറൺ മുഴക്കിയും ആനകളെ ഓടിച്ച് പാടിവയൽ വനമേഖലയിലേക്ക് കയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.