ജനവാസ കേന്ദ്രത്തിൽ നിന്ന്​ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകരെ കടുവ ആക്രമിച്ചു

പുൽപ്പള്ളി: വയനാട്​ പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിൽ നിന്ന്​ കടുവയെ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകരെ കടുവ ആക്രമിച്ചു. പള്ളിച്ചിറ ചങ്ങമ്പത്ത് ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, ഗാർഡ് മാനുവൽ എന്നിവരെ ആക്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പള്ളിച്ചിറ കൃഷ്ണൻ്റെ പശുകിടാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് കടുവ ജനവാസ കേന്ദ്രത്തിൽ തന്നെ തങ്ങുകയായിരുന്നു. തോട്ടത്തിൽ നിന്നും കാട്ടിൽ കയറ്റിയ കടുവയെ ഉൾകാട്ടിലേക്ക് കയറ്റി വിടുന്നതിനിടെയാണ് ആക്രമണം.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.