മുഹമ്മദ് റാഫി
വൈത്തിരി: ഭാര്യയെ മർദിച്ച കേസിൽ സ്ഥലത്തെത്തിയ എസ്.ഐ അടക്കമുള്ള പൊലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി കദളിക്കാട്ടിൽ മുഹമ്മദ് റാഫിയെയാണ് (41) പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് പ്രതി പൊലീസിനെ ആക്രമിച്ചത്.
ഇയാളുടെ ഭാര്യ ചുണ്ടവയൽ സ്വദേശിനിയായ നിഷിത എന്ന യുവതിയെ ഭർത്താവായ മുഹമ്മദ് റാഫി മർദിക്കുന്നുവെന്ന വിവരം അറിഞ്ഞാണ് എസ്.ഐ അഖിൽ, ഗ്രേഡ് എസ്.ഐ വിജയൻ, സി.പി.ഒ അനൂപ് എന്നിവർ സ്ഥലത്തെത്തിയത്. പ്രകോപിതനായ പ്രതി പൊലീസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്തു.
നിഷിതയും ഭർത്താവും ഒരു വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. മുഹമ്മദ് റാഫി മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ പൊലീസ് ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.