(rep image)
കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടിയാവണം, അത് ജില്ലയുടെ മധ്യഭാഗത്ത് സൗകര്യപ്രദമായ സ്ഥലത്താവണം എന്നീ ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വയനാട് ഗവ. മെഡിക്കൽ കോളജിന് അനുയോജ്യമായ സ്ഥലം കണ്ണൂർ ജില്ല അതിർത്തിയിലെ ബോയ്സ് ടൗൺ അല്ല, വയനാടിെൻറ മധ്യഭാഗത്ത് എൻ.എച്ച് 766 നോടുചേർന്ന മുട്ടിൽ നോർത്ത് വില്ലേജിലെ വാര്യാടുള്ള 65 ഏക്കർ സർക്കാർ ഭൂമിയാണ്.
സർക്കാർ മെഡിക്കൽ കോളജ് വയനാടിന് ഉപകാരപ്പെടുന്ന രീതിയിൽ അവിടെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തുടർപ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് ഞായറാഴ്ച വൈകീട്ട് നാലിന് കൽപറ്റ ടൗൺഹാളിന് സമീപം വ്യാപാരഭവനിൽ ചേരുന്ന യോഗത്തിൽ കർമസമിതി രൂപവത്കരിക്കും.
താൽപര്യമുള്ള മുഴുവനാളുകളും യോഗത്തിൽ പങ്കെടുക്കണമെന്ന് താൽക്കാലിക ഭാരവാഹികളായ ജോണി പാറ്റാനി, ഇ. ഹൈദ്രു, അഡ്വ. ടി.എം. റഷീദ്, ടിജി ചെറുതോട്ടിൽ, എം.എ. അസൈനാർ, ബാബു പഴുപ്പത്തൂർ, മോഹൻ നവരംഗ്, പി.വൈ. മത്തായി, സി.കെ. സമീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.