വയനാട്​ ചുരത്തിലെ മാലിന്യങ്ങൾ ചുരം സമിതി പ്രവർത്തകർ ശേഖരിക്കുന്നു, 2. പൂക്കോട്​ തടാകക്കരയിലെ കാഴ്​ച

സഞ്ചാരികളേ ഓർക്കുക; ഇവിടം മാലിന്യകേ​ന്ദ്രമല്ല

വൈത്തിരി: കോവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. വിവിധ ജില്ലകളിൽനിന്ന്​ സഞ്ചാരികൾ ചുരംകയറുന്നുണ്ട്​. പലരും പുറത്തുനിന്ന്​ ഭക്ഷണം കഴിക്കുന്നത് നിർത്തിയിരിക്കുകയാണ്. പകരം വീട്ടിൽ നിന്ന്​ കൊണ്ടുവരുന്ന ഭക്ഷണം യാത്രക്കിടെ പാതയോരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് കഴിക്കുന്നത്. ഭക്ഷണാവശിഷ്​ടങ്ങളും അതോടൊപ്പം പാക്കിങ് സാധനങ്ങളും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ്​.

ജില്ല കവാടമായ ലക്കിടി മുതൽ മുത്തങ്ങ വരെ പല സ്ഥലങ്ങളിലും ഇത്തരം മാലിന്യങ്ങൾ കൂടിവരുന്നു. ചുരത്തിൽ കഴിഞ്ഞ ദിവസം ചുരം സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ചത് ചാക്കുകണക്കിന് മാലിന്യങ്ങളാണ്​. മാലിന്യം നിക്ഷേപിക്കാൻ ചുരത്തിൽ പ്രത്യേകം കൂടുതന്നെ സ്​ഥാപിച്ചിട്ടുണ്ടെങ്കിലും പാതയോരത്തെ മാലിന്യ നിക്ഷേപത്തിന് ഒരു കുറവുമില്ല. പൂക്കോട് തടാകത്തി​െൻറ റോഡിന്​ ഇരുവശവും നിറയെ മാലിന്യങ്ങളാണ്. ദേശീയ പാതയുടെ ഓരങ്ങളിൽ പലയിടത്തും ചാക്കുകളിലടക്കം മാലിന്യങ്ങൾ തള്ളിയത്​ കാണാം. ദേശീയപാതയിൽ ചേലോട് എസ്​റ്റേറ്റിന് സമീപം മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പൂക്കോട് തടാകത്തിനു മുന്നിലൂടെ വൈത്തിരിയിലേക്കു പോകുന്ന റോഡിനിരുവശവും നിരവധി മാലിന്യ പാക്കറ്റുകൾ വലിച്ചെറിഞ്ഞിട്ടുണ്ട്.

ലക്കിടി ബസ്‌സ്​റ്റോപ്പിന് സമീപം പി.ഡബ്ല്യു.ഡി ഓഫിസിനു സമീപം ഒഴിഞ്ഞ സ്ഥലത്തെ മരത്തി​െൻറ ചുവടു മുഴുവൻ മാലിന്യങ്ങളാണ്.

പാതയോരങ്ങളിലെ തട്ടുകടകളിൽ നിന്നും മറ്റും പാർസൽ വാങ്ങുന്നവർ റോഡുവക്കിൽതന്നെയാണ് മാലിന്യം തള്ളുന്നത്. വനത്തിലും പുഴയിലും കുപ്പികളും മറ്റും വൻതോതിൽ വലിച്ചെറിയുന്നുണ്ട്​. നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്​ഥിതി. വിനോദസഞ്ചാരം തലക്കു കയറിയവർ വിലസുന്ന സാഹചര്യമാണിപ്പോൾ. കോവിഡ്​ നിയന്ത്രണങ്ങളും കാറ്റിൽ പറക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.