ജി​ല്ല ജ​ന​മൈ​ത്രി പൊ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി ക​ർ​ളാ​ട്

ത​ടാ​ക​ത്തി​ലേ​ക്ക്​ ഒ​രു​ക്കി​യ ഉ​ല്ലാ​സ​യാ​ത്ര

വയോജനങ്ങൾക്ക് ഉല്ലാസയാത്രയൊരുക്കി ജനമൈത്രി പൊലീസ്

വൈത്തിരി: ജില്ല ജനമൈത്രി പൊലീസിന്‍റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ നഗരസഭയിലെയും വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലെ മുതിർന്ന പൗരൻമാർക്കായി ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായ കർളാട് തടാകത്തിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയശേഷം ഒത്തുകൂടി അവർ പാട്ടും നൃത്തവുമായി ആഘോഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായതോടെ പരിപാടി ഗംഭീരമായി.

ജില്ല അഡീഷനൽ പൊലീസ് സൂപ്രണ്ട് ജി. സാബു ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതി ജില്ല നോഡൽ ഓഫിസറും ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പിയുമായ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കൽപറ്റ ഡിവൈ.എസ്.പി എം.ഡി. സുനിൽ ക്ലാസെടുത്തു. മുതിർന്ന പൗരൻമാരുടെ പ്രതിനിധികളായ ആന്‍റണി റൊസാരിയോ, പി. ആലി, കെ.എം. ത്രേസ്യ, പി. വേണു തുടങ്ങിയവർ സംസാരിച്ചു. ജനമൈത്രി ജില്ല അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ സ്വാഗതവും ബീറ്റ് ഓഫിസർ ടി. സുമേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Janamaithri police organize a picnic for the elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.