പ്രളയ പുനരധിവാസം: വയോധികയെ കബളിപ്പിച്ചതായി പരാതി

വൈത്തിരി: ലക്കിടി അറമല ലക്ഷംവീട് കോളനിയിലെ പട്ടികജാതിക്കാരിയും വിധവയുമായ വയോധികയെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മാറ്റി നൽകി കബളിപ്പിച്ചതായി പരാതി. അറമല ലക്ഷംവീട് കോളനിയിലെ ചെല്ലമ്മയാണ് പരാതിയുമായി രംഗത്തുവന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ലക്ഷംവീട് കോളനിയിലെ കുടുംബങ്ങളെ പലയിടത്തായി പുനരധിവസിപ്പിച്ചിരുന്നു.

ചെല്ലമ്മക്കുവേണ്ടി വൈത്തിരിക്കടുത്ത്​ ജൂബിലി എസ്​റ്റേറ്റ് ഭാഗത്ത് ഒരാളിൽനിന്ന്​ വാങ്ങിയ അഞ്ചര സെൻറ്​ ഭൂമി വൈത്തിരി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്​റ്റർ ചെയ്തു. എന്നാൽ, ഇവരെ കാണിച്ച ഭൂമിയല്ല നൽകിയതെന്നാണ് പരാതി. ആധാരത്തി​െൻറ ആദ്യ പേജിൽ ഫോട്ടോ പതിച്ചിട്ടുണ്ടെങ്കിലും വിരലടയാളം ഇല്ല. ഇവർക്ക് ലഭിച്ചത്​ മറ്റാരുടെയോ വിരലടയാളം പതിപ്പിച്ച ആധാരമാണ്​. ഇവരുടെ പേരിൽ രജിസ്​റ്റർ ചെയ്ത ഭൂമിക്ക്​ പട്ടയ നമ്പറോ പട്ടയം നൽകിയ ഓഫിസി​െൻറ പേരോ നൽകിയിട്ടില്ല. ലക്കിടി സ്വദേശിക്കെതിരെ മുഖ്യമന്ത്രി, വിജിലൻസ് ഐ.ജി, ജില്ല കലക്ടർ, ജില്ല പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകി.

സ്ഥലം വാങ്ങാൻ വൈത്തിരി സബ് രജിസ്ട്രാർ ഓഫിസിലോ ആധാരം എഴുത്ത് ഓഫിസിലോ പോയിട്ടില്ല. ഭൂമിയുടെ അടിയാധാരം, പട്ടയത്തി​െൻറ പകർപ്പ്, കുടിക്കട സർട്ടിഫിക്കറ്റ്, തണ്ടപ്പേർ, ബി.ടി.ആർ എന്നിവ ലഭിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെയും ഭൂമാഫിയയുടെയും കൂട്ടുകെട്ടി​െൻറ ഫലമായാണ് വഞ്ചിക്ക​െപ്പട്ടതെന്ന്​ ചെല്ലമ്മ പരാതിപ്പെട്ടു.

Tags:    
News Summary - Flood Rehabilitation: Complaint that the elderly were cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.