വെള്ളമ്മ
Posted On
date_range Updated On
date_range പ്രസംഗം വൈറലായി; താരമായി വെള്ളമ്മ
മാനന്തവാടി: സമൂഹ മാധ്യമങ്ങളിൽ താരമായി തൃശ്ശിലേരി ചേക്കോട്ട് േകാളനിയിലെ വെള്ളമ്മ. 80 കഴിഞ്ഞ വെള്ളമ്മ താരമായത് തൃശ്ശിലേരി ചേക്കോട്ട്കുന്നിലെ എല്‍.ഡി.എഫ് കുടുംബയോഗത്തിലെ ഒരൊറ്റ പ്രസംഗത്തിലൂടെയാണ്. 'നമ്മളെപോലെ പണിയെടുക്കുന്ന കേളുവേട്ടന് ഇനിം ജയിപ്പിക്കണം.
വോട്ട് കൊടുക്കണം. കോളനീലെ ഓരോ വീട്ടിലും ഇപ്പം വെള്ളം തലയില്‍ വെച്ച് കൊണ്ടുപോകണ്ട. വെള്ളത്തിന് പ്രശ്നമില്ല. പെന്ഷന് മാസം മാസം കിട്ടുന്നുണ്ട്. സമരം കൊണ്ടാണ് നമ്മളെല്ലാം നേടിയത്' എന്ന ഗോത്രഭാഷയിലുള്ള പ്രസംഗമാണ് വൈറലായത്. വെള്ളമ്മയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.