അമ്മദിെൻറ വീട്ടിലേക്ക് കയറാൻ സ്ഥാപിച്ച കോണി
മാനന്തവാടി: എടവക ഈസ്റ്റ് പാലമുക്ക് അവറാൻ അമ്മദിനും കുടുംബത്തിനും
There is no way to get home or back. തോണിച്ചാൽ - പള്ളിക്കൽ റോഡ് നവീകരണത്തിെൻറ ഭാഗമായി ഓവുചാൽ നിർമിക്കുന്നതിനാണ് അമ്മദിെൻറ വീട്ടിലേക്കുള്ള വഴി മുഴുവനായും പൊളിച്ചത്. വഴി നിർമിച്ചുനൽകാമെന്ന് കരാറുകാരൻ ഉറപ്പുനൽകിയിരുന്നു.
ഈ കാലയളവിൽ അമ്മദും കുടുംബവും അടുത്ത വീട്ടിലെ മുറ്റത്ത് കൂടിയാണ് വഴിനടന്നത്. വീടിെൻറ ഒരുഭാഗത്ത് ഓവുചാലിന് മുകളിൽ സ്ലാബ് സ്ഥാപിച്ച് മണ്ണിട്ടതോടെ ഇതുവഴിയും വീട്ടിലേക്ക് ഇറങ്ങാൻ പറ്റാതായി. നിർമാണം പൂർത്തീകരിച്ച് ഒമ്പതുമാസം പിന്നിട്ടിട്ടും വഴിയുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലാതായതോടെ നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതിനെ തുടർന്ന് കരാറുകാരൻ പേരിന് ദുർബലമായ ഒരു കോണിവെച്ച് പോവുകയായിരുന്നു. കുടുംബത്തിെൻറ ദുരിതം കോണി ഇരട്ടിയാക്കി.
കൈവരിയില്ലാത്ത ഇതിലൂടെ പ്രയാസപ്പെട്ടാണ് 65കാരനായ അമ്മദ് ഉൾപ്പെടെ വീട്ടിലേക്ക് പോകുന്നത്. അസുഖം വന്നാൽ ചുമന്ന് കൊണ്ടുപോകേണ്ട സ്ഥിതിയാണ്. രോഗികൂടിയായ അമ്മദിന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. സ്വന്തമായി വഴി നിർമിക്കാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും കഴിയാതെ വിഷമവൃത്തത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.