Posted On
date_range Updated On
date_range രേഖകളില്ലാത്ത 2.82 കോടി രൂപ പിടിച്ചെടുത്തു
ഗൂഡല്ലൂർ: നീലഗിരി പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള ആറു നിയമസഭ മണ്ഡലങ്ങളിൽ രേഖകളില്ലാതെ പണം കൊണ്ടു വന്നവരിൽ നിന്ന് ബുധനാഴ്ചവരെ 2,82,28,248 രൂപ പിടിച്ചെടുത്തു. മാർച്ച് 16ന് പ്രഖ്യാപിച്ച പാർലമെന്റ് പൊതു തെരഞ്ഞെടുപ്പ് ദിനം മുതലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നത്.
പണവും സമ്മാനങ്ങൾ കൊണ്ടുവരുന്നത് തടയാൻ നീലഗിരി നിയോജക മണ്ഡലത്തിലെ ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, മേട്ടുപ്പാളയം, ഭവാനിസാഗർ, അവിനാശി ഉൾപ്പെടെ ആറു അസംബ്ലി നിയോജക മണ്ഡലങ്ങൾക്കായി 18 ഫ്ലയിങ് സ്ക്വാഡുകളും 18 മൊബൈൽ നിരീക്ഷണ സംഘങ്ങളും രൂപവത്കരിച്ച് ഈ സംഘങ്ങൾ തീവ്രമായ വാഹന പരിശോധന നടത്തുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.