Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മരക്കടവ്: 360 ഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കുറ്റ്യാടി മൊകേരി തരിപൊയിൽ വീട്ടിൽ ടി.പി.സായൂജ് (28), വൈത്തിരി കോട്ടപ്പടി പഴയേടത്ത് വീട്ടിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ് (53) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡിലെ ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സായൂജിൽനിന്നും 210 ഗ്രാം കഞ്ചാവും ഫ്രാൻസിസിൽനിന്നും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൽപറ്റ ടൗണിൽ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.