താമരശ്ശേരി​ ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്​; ബോധവത്കരണവുമായി പൊലീസ്​

ലക്കിടി: കോവിഡ് നിയന്ത്രണങ്ങൾ വകവെക്കാതെ ചുരത്തിൽ വിവിധയിടങ്ങളിലായി തിങ്ങിക്കൂടുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിച്ച്​ പൊലീസും ചുരം സംരക്ഷണ സമിതിയും.

ചുരം പാതയിലെ വ്യൂ പോയൻറിലും ടവർ ലൊക്കേഷനിലുമാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഒത്തുകൂടുന്നത്. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സഞ്ചാരികളുടെ അറിവിലേക്ക്​ പലയിടത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

ചുരം കാഴ്​ചകൾ കാണാനെത്തിയവർക്ക്​ പൊലീസും സമിതി പ്രവർത്തകരും ബോധവത്​കരണം നടത്തി. അടിവാരം പൊലീസ് എയ്​ഡ് ​പോസ്​റ്റിലെ എ.എസ്.ഐ സുരേന്ദ്രൻ, ചുരം സംരക്ഷണ സമിതി പ്രസിഡൻറ്​ മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരൻ, ട്രഷറർ താജ് എന്നിവർ നേതൃത്വം നൽകി.

ഇതോടൊപ്പം പുതുപ്പാടി പഞ്ചായത്ത് വൈറ്റ് ഗാർഡ് വളൻറിയർമാരുടെ നേതൃത്വത്തിൽ ലക്കിടി മുതൽ ഒമ്പതാം വളവുവരെ ശുചീകരണം നടത്തി. ക്യാപ്റ്റൻ കോയ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.