കത്തിനശിച്ച തോട്ടത്തിൽ രാജേഷ്
മുള്ളൻകൊല്ലി: പഞ്ചായത്തിലെ സീതാമൗണ്ടിൽ രണ്ടേക്കറോളം തോട്ടത്തിലെ കൃഷി കത്തിനശിച്ചു. സീതാമൗണ്ട് ടവറ്കുന്നിലെ രാജേഷിന്റെ രണ്ടേക്കറോളം സ്ഥലത്തെ കുരുമുളക്, റബർ എന്നിവയാണ് കത്തിനശിച്ചത്. ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും വെള്ള ടാങ്കും കത്തിപ്പോയി. ഞായറാഴ്ച വൈകീട്ട് തോട്ടത്തിൽ തീപടരുന്നത് സമീപത്തെ വീട്ടുകാർ കണ്ടു. തീയണക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരേക്കറോളം സ്ഥലത്ത് അഞ്ചു വർഷം പ്രായമുള്ള കുരുമുളക് ചെടികൾ പൂർണമായും നശിച്ചു. 12 വർഷം പ്രായമുള്ള റബർ മരങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീയിട്ടതാണെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.