കുട്ടിയുടെ തലയിൽ കുടുങ്ങിയ കലം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു
Posted On
date_range Updated On
date_range ഒന്നര വയസ്സുകാരിയുടെ തല കലത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന
സുൽത്താൻ ബത്തേരി: കളിച്ചുകൊണ്ടിരിക്കെ തല കലത്തിൽ കുടുങ്ങിയ ഒന്നര വയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷസേന.
നെന്മേനി മാടക്കര കുളിപ്പുര ഉന്നതിയിലെ സുധീഷിന്റെ ഒന്നര വയസ്സുള്ള മകൾ സൗഗന്ധികയുടെ തലയാണ് കലത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കലം ഊരി മാറ്റാൻ പറ്റാതായതോടെ അഗ്നിരക്ഷസേനയെ വിവരമറിയിച്ചു. സുൽത്താൻ ബത്തേരി അഗ്നിരക്ഷസേന വിഭാഗം ഓഫിസർ നിധീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഐപ്പ് ടി. പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.