പ​ന്ത​ല്ലൂ​ർ ഗ്ല​ൻ​റോ​ക്ക് വ​ന​ഭാ​ഗ​ത്ത് അ​മ്മ​യി​ൽ നി​ന്ന് വേ​ർ​പെ​ട്ട കു​ട്ടി​യാ​ന​യെ വ​ന​പാ​ല​ക​ർ

ശു​ശ്രൂ​ഷി​ക്കു​ന്നു

കുഴിയിലകപ്പെട്ട ആനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേർത്തു

പന്തലൂർ: കൂട്ടംതെറ്റിയ കുട്ടിയാനയെ മണിക്കൂറുകളുടെ ശ്രമങ്ങൾക്കുശേഷം തള്ളയാനക്കൊപ്പം ചേർത്തു വലപാലകർ. പന്തല്ലൂരിനടുത്തുള്ള ഗ്ലെൻറോക്ക് ഫോറസ്റ്റ് റോഡിനോട് ചേർന്നുള്ള കാപ്പിത്തോട്ടത്തിൽ എഴുന്നേൽക്കാൻ കഴിയാതെ റോഡരികിലെ കുഴിയിൽ കുട്ടിയാനയെ കണ്ടവിവരം തൊഴിലാളികളാണ് വനപാലകരെ അറിയിച്ചത്.

ദേവാല ഫോറസ്റ്റർ സഞ്ജീവ്, വനപാലകരായ ശിവകുമാർ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നേരിട്ടെത്തി പരിശോധന നടത്തി. എഴുന്നേൽക്കാൻ കഴിയാതെ വന്ന ആനക്കുട്ടിക്ക് വെള്ളവും പാലും നൽകിയപ്പോൾ എഴുന്നേറ്റു നടക്കാൻ തുടങ്ങി.

ഇതോടെ അമ്മയാനയെ കണ്ടെത്താൻ വനപാലകർ ശ്രമം തുടങ്ങുകയായിരുന്നു. വൈകീട്ട് 3.30 ഓടെ അമ്മ ആനയെ കണ്ടെത്തി. തള്ളയാന ഓടിവരുന്നതു കണ്ടതോടെ വനപാലകർ അവിടെ നിന്നും ഓടിമാറി. ഇതോടെ കുട്ടിയാനയുമായി അമ്മയാന ആനക്കൂട്ടത്തോടൊപ്പം ചേർന്നു.

Tags:    
News Summary - The baby elephant that was trapped in the pit was reunited with its mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.