Posted On
date_range Updated On
date_range എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന്
കൽപറ്റ: വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കൽപറ്റ എക്സൈസ് സർക്കിൾ ഓഫിസിലെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയതായി പരാതി.
ശനിയാഴ്ച എക്സൈസ് സർക്കിൾ ഓഫിസിൽ വെച്ചാണ് സംഭവം. ബെൽറ്റിൽ പിടിച്ചു വലിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടർക്ക് ജീവനക്കാരി പരാതി നൽകി. പരാതി മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
എന്നാല്‍ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും താന്‍ സഹോദരി സ്ഥാനത്തുകാണുന്ന ഉദ്യോഗസ്ഥയോട് ഡ്രസ് കോഡ് ശരിയാക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.