സഹപാഠിക്ക് വീട് നിർമിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന സ​ഹ​പാ​ഠി​യു​ടെ വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​നെ​ത്തി​യ എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. പ​ന​മ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥി എ​ട​ത്തും​കു​ന്ന് ഏ​ഴാം​കു​ന്ന​ത്ത് ശ​ശി​ധ​ര​​​െൻറ മ​ക​ൻ വൈ​ഷ്ണ​വാ​ണ് (17) വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.

വാ​ക​യാ​ട് പൊ​യി​ൽ സു​രേ​ഷി​​​െൻറ വീ​ടി​​​െൻറ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ പ​ന​മ​രം മാ​തോ​ത്ത്പൊ​യി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കൂ​ടെ​യു​ള്ള ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം 400ഒാ​ളം മീ​റ്റ​ർ അ​ക​ലെ​യു​ള്ള പു​ഴ​യി​ലേ​ക്ക്​ പോ​യ​ത്. നീ​ന്താ​ൻ ശ്ര​മി​ച്ച​തോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മാ​താ​വ്: സ്മി​ത​. സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ്​.

Tags:    
News Summary - student died by drawn- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.