മാനന്തവാടിയിലെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപം പൊലീസ് ജീപ്പ് തെരുവുകച്ചവടക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ
കൽപറ്റ: മാനന്തവാടിയിൽ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം. വള്ളിയൂർക്കാവ് ശ്രീധരനാണ് (65) മരിച്ചത്. നിയന്ത്രണംവിട്ട വാഹനം ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശ്രീധരൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപമായിരുന്നു അപകടം. അമ്പലവയൽ പൊലീസിന്റെ വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. മോഷണക്കേസിൽ പ്രതിയായ യുവാവിനെയും കൊണ്ട് സുൽത്താൻ ബത്തേരി കോടതിയിലേക്ക് പോവുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ്, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവർക്കും പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.