പുൽപള്ളി: മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതി (എ.ബി.സി പദ്ധതി) പുൽപള്ളിയിൽ തുടങ്ങി. തെരുവുനായ് ശല്യം രൂക്ഷമായ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് 30ഓളം നായ്ക്കളെയാണ് ഡോഗ് കാച്ചർമാരുടെ സംഘം പിടികൂടിയത്.
തെരുവുനായ്ക്കളുടെ ബാഹുല്യമുള്ള പുൽപള്ളി വിജയ സ്കൂൾ, കളനാടി കൊല്ലി ജയശ്രീ സ്കൂൾ, മത്സ്യ മാംസ മാർക്കറ്റ്, പൊലീസ് സ്റ്റേഷൻ, ചുണ്ടക്കൊല്ലി കോളനി, ബസ് സ്റ്റാൻഡ് എന്നിവയുടെ പരിസരങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ നായ്ക്കളെ പിടികൂടിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയ നായ്ക്കളെ മൂന്നു ദിവസത്തെ ചികിത്സക്കും നിരീക്ഷണത്തിനുംശേഷം പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി ചെവിയിൽ അടയാളം നൽകി പിടിച്ച പ്രദേശങ്ങളിൽതന്നെ തുറന്നുവിടും.
പുൽപള്ളിയിൽ സെൻസസ് പ്രകാരം 185ഓളം തെരുവുനായ്ക്കളാണുള്ളത്. എന്നാൽ, അതിലും ഇരട്ടി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിൽ രണ്ടു ഡോക്ടർമാരും സഹായികളും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.