Posted On
date_range Updated On
date_range തെരുവുനായ് ആക്രമണം; പൊഴുതനയിൽ രണ്ടുപേർക്ക് കടിയേറ്റു
പൊഴുതന: പൊഴുതന പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം നായുടെ ആക്രമണത്തിൽ പൊഴുതന സ്വദേശികളായ മിസിരിയ, ബഷീർ എന്നിവർക്ക് കടിയേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു വർഷത്തിനിടെ നാലാം തവണയാണ് പൊഴുതനയിൽ തെരുവുനായുടെ ആക്രമണം.
പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന വീഴ്ചക്കെതിരെ പ്രതിഷേധം ശക്തമാണ്. റോഡരികിൽ മാലിന്യം അലക്ഷ്യമായി തള്ളുന്നതാണ് തെരുവുനായ് ശല്യം വർധിക്കാൻ കാരണം. വർധിച്ചുവരുന്ന തെരുവനായ് ശല്യത്തിന് അടിയന്തരമായി പഞ്ചായത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.