വയനാട് കൽപറ്റ പെരുംതട്ടയിൽ നടന്ന സംസ്ഥാന
മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
കല്പറ്റ: സംസ്ഥാന സൈക്ലിങ് അസോസിയേഷന് സംഘടിപ്പിച്ച മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് കിരീടം. 43 പോയന്റുമായാണ് വയനാട് ചാമ്പ്യന്‍ഷിപ് ഉയര്‍ത്തിയത്. രണ്ടാംസ്ഥാനം ഇടുക്കിക്കാണ്. 11 പോയന്റാണ് ഇടുക്കി നേടിയത്. എട്ട് പോയന്റ് നേടിയ തിരുവനന്തപുരം മൂന്നും ഏഴ് പോയിന്റുള്ള കോട്ടയം നാലാംസ്ഥാനത്തുമെത്തി. അണ്ടര്‍-23 ആണ്‍കുട്ടികളുടെ മത്സരത്തില്‍ വയനാടിന്റെ ഷംലിന്‍ ഷറഫ് ഒന്നാമതെത്തി. തൃശൂരിന്റെ കെ.എം മുഹമ്മദ് റിഷാം രണ്ടും മലപ്പുറത്തിന്റെ മുഹമ്മദ് റോഷന് മൂന്നാംസ്ഥാനവും നേടി. പുരുഷന്മാരുടെ എലൈറ്റ് ഗ്രൂപ്പില്‍ വയനാടിന്റെ ഫിറോസ് അഹമ്മദിനാണ് ഒന്നാംസ്ഥാനം.
വയനാടിന്റെ വി. ജുനൈദിനാണ് രണ്ടാം സ്ഥാനം. ഇടുക്കിയുടെ ഗൗതംകൃഷ്ണ മൂന്നാമതെത്തി. വനിതകളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഇടുക്കിയുടെ ബിനില മോള് ജിബി ഒന്നാംസ്ഥാനം നേടി. കെ. സ്നേഹ രണ്ടാംസ്ഥാനവും ആതിദ്യ രതീഷ് മൂന്നാംസ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പിന്റെ സമാപനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണം പൊന്നു മനേഷ്, കരാട്ടേ ലോക ചാമ്പ്യന്‍ റദ് വ അറഫ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.