ദേവർഷോല: സംസ്ഥാനതല അണ്ടർ-19 ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാഫില മുല്ലശ്ശേരി ഒന്നാം സ്ഥാനം നേടി. തമിഴ്നാട് വിദ്യാഭ്യാസ സ്പോർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാമനാഥപുരത്തായിരുന്നു മത്സരം നടന്നത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട് ഐ.എസ്.സി ടീം ഹൈദരാബാദിൽ നടന്ന നാഷനൽ മത്സരത്തിൽ നാഫില വെള്ളി മെഡൽ നേടിയിരുന്നു. ഒറ്റുവയലിലെ മുല്ലശ്ശേരി അബ്ദുറഹ്മാൻ-ഫൗസിയ ദമ്പതികളുടെ മകളും ഗൂഡല്ലൂർ താലൂക്ക് മുസ് ലിം ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.